ചിത്രം - വിസ്മയത്തുമ്പത്ത്
കൈതപ്രം - ഔസേപ്പച്ചന്‍ - യേശുദാസ്
കൊഞ്ചിക്കൊഞ്ചിവിളിക്കുന്ന കാറ്റിനെമറക്കാന്‍ പൂവാംകുരുന്നിലക്കാകുമോ....
തൊട്ടുതോട്ടുകരയുന്ന കരയെ പിരിയാന്‍ കടലിന്റെകരളിനിന്നാകുമോ....
നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ നിന്റെ കനവുകള്‍ക്കാകുമോ....
എന്തിനാണിന്നു നിൻ ലോലമനസ്സില്‍ അകലാനുള്ളൊരു ഭാവം....എന്നെ
പിരിയാനുള്ള വിചാരം.........
കടലലപോലും ആയിരം വെണ്‍നുരകൈകളാല്‍ കരയെ തേടുമ്പോള്‍..
നിന്നെയും തേടി നിന്‍ വഴിത്താരയില്‍ നീറും മനമോടെ ഞാന്‍ നില്‍പ്പൂ...
ചിറകടിച്ചുയരുമെന്‍ ചിത്രപ്രതീക്ഷകള്‍ കനലായ് എരിഞ്ഞടങ്ങുന്നൂ....
നീയില്ലെങ്കില്‍ നിന്നോര്‍മകളില്ലെങ്കില്‍ സ്വപ്നങ്ങളില്ലാതെയാകും...
ഞാനോ പാഴ്മരുഭൂമിയാകും.....
കാറ്റിന്‍ ഊഞ്ഞാലില്ലെങ്കിലെങ്ങനെ പൂവുകള്‍ തുള്ളിതുള്ളി ചാഞ്ചാടൂം....
നീയാം നിഴല്‍ത്തണലില്ലെങ്കില്‍ എന്നിലെ സ്വപ്നങ്ങളെങ്ങനെ വിരിഞ്ഞാടും...
വിടപറഞ്ഞകലുമെന്‍ നെഞ്ചിലെ മോഹങ്ങള്‍ നീയെന്‍ അരികിലില്ലെങ്കില്‍..
വിടപറയാന്‍ നിനക്കെങ്ങനെ കഴിയും നാമിരുപേരരുതല്ലോ
നമ്മള്‍ ഇരുപേരല്ലല്ലോ.....