ചിത്രം- അശ്വതി
പി ഭാസ്കരന്‍ - ദക്ഷിണാമൂര്‍ത്തി - യേശുദാസ്
കാവ്യപുസ്തകമല്ലോ ജീവിതം... ഒരു
കാവ്യപുസ്തകമല്ലോ ജീവിതം..ഇതില്‍
കണക്കെഴുതാന്‍ ഏടുകളെവിടെ...ഏടുകളെവിടെ....
അനഘഗ്രന്ഥമിതാരോ തന്നൂ ....
ആ ആ ആ ആ.. ആ...
അനഘഗ്രന്ഥമിതാരോ തന്നു
മനുഷ്യന്‍റെ മുമ്പില്‍ തുറന്നുവെച്ചു..
ജീവന്‍റെവിളക്കും കൊളുത്തിവെച്ചു അവന്‍
ആവോളം വായിച്ചു മതിമറക്കാന്‍...
ആസ്വദിച്ചീടണം ഓരോവരിയും
ആനന്ദസന്ദേശ രസമധുരം...
ഇന്നോ നാളെയോ വിളക്കുകെടും..
പിന്നെയോ.. ശൂന്യമാം അന്ധകാരം...
മധുരകാവ്യമിതു മറക്കുന്നു...ഇതില്‍
മന്നന്‍മാര്‍ കണക്കുകള്‍ കുറിക്കുന്നു...
കൂട്ടുന്നു പിന്നെ കിഴിക്കുന്നു...ഒടുവില്‍
കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു..