26.7.11

ചിത്രം: ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
ശ്രീകുമാരന്‍ തമ്പി- ദക്ഷിണാമൂര്‍ത്തി-ബ്രഹ്മാനന്ദന്

താരകരൂപിണീ നീയെന്നുമെന്നുടെ
ഭാവനാ രോമാഞ്ചമായിരിക്കും...
ഏകാന്തചിന്ത തന്‍‍ ചില്ലയില്‍ പൂവിടും
എഴിലം പാലപ്പൂവായിരിക്കും.....

നിദ്രതന്‍നീരദ നീലവിഹായസ്സില്‍
നിത്യവും നീ പൂത്തു മിന്നിനില്‍ക്കും..
സ്വപ്നനക്ഷത്രമേ നിന്‍ചിരിയില്‍
സ്വര്‍ഗ ചിത്രങ്ങളെന്നും ഞാന്‍ കണ്ടുനില്‍ക്കും....

കാവ്യവൃത്തങ്ങളിലോമനേ നീ നവ
മാകന്ദമഞ്ജരിയായിരിക്കും...
എന്‍‌മണിവീണതന്‍ രാഗങ്ങളില്‍ സഖി
സുന്ദര മോഹനമായിരിക്കും...

ഈ ഹര്‍ഷ വര്‍ഷ നിശീഥിനിയില്‍ നമ്മൾ
‍ഈണവും താളവുമായിണങ്ങി..
ഈ ജീവസംഗമ ധന്യത കാണുവാന്‍
ഈരേഴുലകും അണിഞ്ഞൊരുങ്ങി...