28.7.11

ചിത്രം - അനഘ
ജോസഫ് - കോഴിക്കോട് യേശുദാസ് - യേശുദാസ്

പാടുവാന്‍ മറന്നുപോയ്...
സ്വരങ്ങളാമെന്‍ കൂട്ടുകാര്‍...
എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...

അപസ്വരമുതിരും ഈ മണിവീണ തന്‍
തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..

എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍
കരളില്‍ വിതുമ്പുമെൻ
മൗന നൊമ്പരം ശ്രുതിയായ്....