ചിത്രം - ഒതേനന്റെ മകന്‍
വയലാര്‍ - ദേവരാജന്‍ - യേശുദാസ്
മംഗലംകുന്നിലെ മാന്‍പേടയോ..
മരതകക്കാട്ടിലെ മയില്‍പ്പേടയോ...
തങ്കനൂപുരമണികള്‍ കിലുക്കി
തപസ്സുണര്‍ത്താന്‍ വന്ന മേനകയോ....
വികാരപുഷ്പ തടാകക്കരയില്‍..
വിജയദശമി ചന്ദ്രികയില്‍...
മനസ്സിനുള്ളിലെ സ്വപ്നമൊരുക്കി
മന്മഥന്‍ തീര്‍ത്തൊരു വിഗ്രഹമോ....
ആരോ...ആരോ... ആരാധികയവളാരോ....
വിലാസ നര്‍ത്തനമേടയ്ക്കരികില്‍...
വിജന സുരഭീവാടികയില്‍..
സ്വര്‍ണ്ണംകെട്ടിയ മഞ്ചലിനുള്ളിൽ
സ്വര്‍ഗ്ഗമയച്ചൊരു സുന്ദരിയോ....
ആരോ.. ആരോ... ആരാധികയവളാരോ....