4.8.11

ചിത്രം - വാഴ്വേ മായം
വയലാര്‍ - ദേവരാജന്‍ - പി ജയചന്ദ്രന്‍, പി മാധുരി

സീതാദേവി സ്വയംവരം ചെയ്തൊരു
ത്രേതായുഗത്തിലെ ശ്രീരാമന്‍...
കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
കാട്ടിലെ കല്ലൊരു മോഹിനിയായ്...
അതുകൊണ്ട്?
എനിയ്ക്കു പേടിയാകുന്നു...
എന്തിന് ?

ഏതോ ശില്‍പ്പി ഒരിയ്ക്കല്‍ നിര്‍മ്മിച്ചൊരീ
ചേതോഹരാംഗിതന്‍ രൂപം
നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...
ഈ പ്രതിമ നീയാണ് ശില്‍പ്പി ഞാനും.. നോക്കൂ...

കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
മാറിടം തുടിയ്ക്കും പ്രതിമേ... നിന്റെ
മേലാസകലം തളിരട്ടതെങ്ങിനെ...

പൂമെയ്യണിഞ്ഞുവന്നൊരഴകേ... എന്നെ
പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകയില്ലയോ
മന്മഥന്‍ വിടര്‍ത്തും മലരേ.... നിന്റെ
മായാചഷകം എനിയ്ക്കുള്ളതല്ലയോ....