ചിത്രം - അമൃതവാഹിനി
ശ്രീകുമാരന്‍ തമ്പി - എ റ്റി ഉമ്മര്‍ - യേശുദാസ്
മരുഭൂമിയില്‍ വന്ന മാധവമേ നീ
മടങ്ങിപ്പോകുകയോ...
മന്ദസ്മിതത്താലെന്‍ കണ്ണുനീരൊപ്പിയ നീയും
മരീചികയോ നീ.. മടങ്ങിപ്പോകുകയോ...
അറിയാതിളം പൈതല്‍ തെറ്റു ചെയ്തീടുകിൽ
അമ്മ പിണങ്ങീടുമോ....
ചിറകറ്റ പൈങ്കിളിതന്‍ തൂവല്‍ മുട്ടിയാല്‍
ചില്ല ഉണങ്ങീടുമോ....പൂമര
ചില്ലയുണങ്ങീടുമോ......
പിച്ച നടക്കുമെന്‍ സ്വപ്നങ്ങള്‍ ദുഃഖത്തിന്‍
ഉച്ചവെയില്‍ താങ്ങുമോ...
ഊമയാം പൂവിനെ തൊട്ടു തലോടാതെ
ഉഷസ്സേ നീ പോകുമോ...സ്നേഹത്തിന്‍
ഉഷസ്സേ നീ പോകുമോ.....