4.8.11

ചിത്രം - രാവണപ്രഭു
ഗിരീഷ് പുത്തഞ്ചേരി - സുരേഷ് പീറ്റേർസ് -പി ജയചന്ദ്രൻ, കെ എസ് ചിത്ര

അറിയാതെ അറിയാതെ ഈ
പവിഴവാർത്തിങ്കളറിയാതെ..
അലയാൻ വാ അലിയാൻ വാ ഈ
പ്രണയതല്പത്തിലമരാൻ വാ..
ഇതൊരമരഗന്ധർവയാമം
ഇതൊരനഘസംഗീതസല്ലാപം
അല ഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാം യാമം..

നീലശൈലങ്ങൾ നേർത്ത മഞ്ഞാലെ
നിന്നെ മൂടുന്നുവോ..
രാജഹംസങ്ങൾ നിന്റെ പാട്ടിന്റെ
വെണ്ണയുണ്ണുന്നുവോ..
പകുതി പൂക്കുന്ന പാരിജാതങ്ങൾ
പ്രാവുപോൽ നെഞ്ചിലമരുന്നോ..
കുറുകി നിൽക്കുന്ന നിന്റെ യൗവ്വനം
രുദ്രവീണായ് പാടുന്നു..
നീ ദേവശില്പമായ് ഉണരുന്നു..
ഇതൊരമരഗന്ധർവ യാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാം യാമം..

വാർ‍മൃദംഗാദി വാദ്യവൃന്ദങ്ങൾ
വാനിലുയരുന്നുവോ..
സ്വർണ്ണകസ്തൂരി കരകകളഭങ്ങൾ
കാറ്റിലുതിരുന്നുവോ..
അരിയമാൻപേടപോലെ നീയെന്റെ
അരികെ വന്നൊന്നു നിൽക്കുമ്പോൾ..
മഴയിലാടുന്ന ദേവദാരങ്ങൾ
മന്ത്രമേലാപ്പു മേയുമ്പോൾ..
നീ വനവലാകയായ് പാടുന്നോ....
ഇതൊരമരഗന്ധർവ യാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാം യാമം..