ചിത്രം - അവൾക്കു മരണമില്ല
മങ്കൊമ്പ് - ദേവരാജൻ - യേശുദാസ്
നവനീതചന്ദ്രികേ തിരി താഴ്ത്തൂ..
നക്ഷത്രയാമിനീ മിഴികള്‍ പൊത്തൂ..
നാണം കളഞ്ഞിനി നാഥനെ പുണരാനീ
നാടന്‍പെണ്ണിനെ ഒരുക്കി നിര്‍ത്തൂ...
ഞാവല്‍മരത്തിന്‍ തിരുമധു നുകരുന്ന
കൂരിയാറ്റ തേന്‍കുരുവീ..
മദിച്ചും ചിരിച്ചും ചിറകിട്ടടിച്ചുമീ
മണിയറവാതില്‍ തുറക്കരുതേ...
രാത്രി... ആദ്യരാത്രി..
ഇതാണു ഞങ്ങടെ ആദ്യരാത്രി..
ശിശിരത്തില്‍ മയങ്ങും അരയാലിലകളേ
കുളിരൂട്ടും പൂന്തെന്നലേ...
മറിഞ്ഞും തിരിഞ്ഞും ചിലമ്പു കിലുക്കിയും
തുടരും നടനം നിര്‍ത്തരുതേ..
രാത്രി.. ആദ്യരാത്രി...
ഇതാണു ഞങ്ങടെ ആദ്യരാത്രി...