ചിത്രം - പൂന്തേനരുവി
ശ്രീകുമാരന്‍ തമ്പി - എം കെ അര്‍ജ്ജുനന്‍ - ജയചന്ദ്രന്‍
നന്ത്യാര്‍വട്ട പൂ ചിരിച്ചു ...
നന്ത്യാര്‍വട്ട പൂ ചിരിച്ചു നാട്ടുമാവിന്റെ ചോട്ടില്‍..
നിന്റെ നാണം കണ്ടു ജനം ചിരിച്ചു
നാലും കൂടിയ മുക്കില്‍......
ബാന്റുമേളം കേട്ടതന്ന് പള്ളിമുറ്റത്തോ..
പാട്ടുകേട്ടാല്‍ താളമിടും കരളിന്‍ മുറ്റത്തോ...
കാറ്റിലാടും പൂവുപോലെ നീയുലഞ്ഞാടി..
എന്റെ കൈവിരലില്‍ തൊട്ടനേരം മാറിടം തുള്ളി...
മന്ത്രകോടി ചുറ്റിയന്ന് നീ നടന്നപ്പോള്‍...
രണ്ടു കൊച്ചു താരകങ്ങള്‍ എന്നില്‍ വീണപ്പോൾ
ആ മിഴികള്‍ നെയ്തു തന്ന പൂഞ്ചിറകിന്മേല്‍
ഒരു മേഘമായി മോഹവാനില്‍ ഞാന്‍ പറന്നാടി....