ചിത്രം - തീര്‍ത്ഥയാത്ര
പി ഭാസ്കരന്‍ - എ റ്റി ഉമ്മര്‍ - യേശുദാസ്
ഓ... ഓ... ഓ.. ഓ... ഓ...
മാരിവില്ലു പന്തലിട്ട ദൂരചക്രവാളം
മാടിമാടിവിളിക്കുന്നതറിഞ്ഞില്ലേ...
പഞ്ചശരന്‍ വളര്‍ത്തുന്ന പൈങ്കിളിപ്പെണ്ണേ...
പൈങ്കിളിപ്പെണ്ണേ....
കാനനത്തില്‍ പുഷ്പമാസം വര്‍ണ്ണാക്ഷരങ്ങളാല്‍
കാമലേഖമെഴുതിയതറിഞ്ഞില്ലേ...
കാമലേഖമെഴുതിയതറിഞ്ഞില്ലേ...
ഓ... ഓ... ഓ.. ഓ... ഓ...
കൂട്ടുകാരനിണക്കിളി ഗഗനവീഥിയില്‍...
പാട്ടുപാടിയലയുന്നു വിരഹിയായി
ജാലകങ്ങള്‍ തുറന്നിട്ടു താരുണ്യസ്വപ്നങ്ങള്‍
നീലമേഘരഥം നിന്നെ ആനയിച്ചിടും....
നീലമേഘരഥം നിന്നെ ആനയിച്ചിടും........
ഓ... ഓ... ഓ.. ഓ... ഓ...