26.7.11

ചിത്രം - ലൈന്‍ ബസ്
വയലാര്‍ - ദേവരാജന്‍ - യേശുദാസ്

അദ്വൈതം ജനിച്ചനാട്ടില്‍
ആദിശങ്കരന്‍ ജനിച്ചനാട്ടില്‍ ..
ആയിരംജാതികള്‍ ആയിരംമതങ്ങള്‍
ആയിരംദൈവങ്ങള്‍.....

മതങ്ങള്‍ ജനിക്കും മതങ്ങള്‍ മരിക്കും
മനുഷ്യനൊന്നേ വഴിയുള്ളൂ...
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി...
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി....യുഗങ്ങള്‍
രക്തംചിന്തിയ വീഥി...

പ്രപഞ്ചംമുഴുവന്‍ വെളിച്ചംനല്‍കാന്‍
പകലിനൊന്നേ വിളക്കുള്ളൂ...
ലക്ഷം നക്ഷത്ര ദീപങ്ങള്‍കൊളുത്തി
സ്വപ്നംകാണുന്നു രാത്രി...
ലക്ഷം നക്ഷത്ര ദീപങ്ങള്‍കൊളുത്തി
സ്വപ്നംകാണുന്നു രാത്രി...വെളിച്ചം
സ്വപ്നം കാണുന്നു രാത്രി...