ചിത്രം - ചന്ദ്രകാന്തം
ശ്രീകുമാരന്‍ തമ്പി - എം എസ് വിശ്വനാഥന്‍ - യേശുദാസ്
സ്വര്‍ഗ്ഗമെന്ന കാനനത്തില്‍
സ്വര്‍ണ്ണമുഖീ നദിക്കരയിൽ
സ്വപ്നമയീ വാഴുന്നു ഞാന്‍
സുഖമറിയാതെ സുഖമറിയാതെ....
കല്പനതന്‍ കണ്ണുനീരേ സ്മരണതന്‍ ഗദ്ഗദത്തില്‍
വ്യർത്ഥമിന്നും പാടുന്നു ഞാന്‍ ശ്രുതിയറിയാതെ..
ശ്രുതിയറിയാതെ...
നിത്യരാഗനന്ദനത്തില്‍ ചിത്രപുഷ്പശയ്യകളില്‍
നിന്നെയോര്‍ത്തു കേഴുന്നു ഞാന്‍ നിദ്രയില്ലാതെ...
രാത്രികള്‍തന്‍ ശൂന്യതയില്‍ പ്രേമപൂജ ചെയ്തിടുന്നു
സത്യമായ നിന്‍ പ്രഭതന്‍ പൂക്കളില്ലാതെ....
വര്‍ണ്ണഗാനമേളതൂവും മാധവത്തിന്‍പുഷ്പാഞ്ജലി
വല്ലഭനെ കാത്തിരിക്കും വസുന്ധരതന്‍ ബാഷ്പാഞ്ജലി
അന്നു നിന്റെ പൊന്നധരം ചൂടിവന്ന മന്ദഹാസം
ഇന്നു നമ്മളോമനിക്കും നൊമ്പരത്തിനാമുഖമോ
പൊന്‍പുലരി പൂത്തുലയും എന്‍മകള്‍തന്‍ പുഞ്ചിരിയാല്‍
പുണ്യസന്ധ്യ വന്നുദിക്കും നിന്റെ ലജ്ജാസിന്ദൂരമായ്...
പൂവിടരുംകവിതപോലെ തേനുതിരും പ്രേമംപോലെ
ഭൂമിയില്‍ നാമെന്നിനിയും ഒന്നു ചേരുമോമലാളേ..