ചിത്രം : അണിയറ
പി ഭാസ്കരന്‍- ദേവരാജന്‍- യേശുദാസ്
അനഘ സങ്കല്‍പ്പ ഗായികേ മാനസ
മണിവിപഞ്ചികാവാദിനീ നിന്നുടെ
മൃദുകരാംഗുല സ്പര്‍ശനാലിംഗന
മദലഹരിയിലെന്‍റെ കിനാവുകള്‍....
മുഖപടവും മുലക്കച്ചയും മാറ്റി
സുഖദനര്‍ത്തനം ചെയ്യുന്നുചുറ്റിലും
തരളമാനസ മായാമരാളിക
തവ മനോഹരഗാന യമുനയില്‍...
സമയതീരത്തില്‍ ബന്ധനമില്ലാതെ
മരണസാഗരം പൂകുന്നനാള്‍വരെ
ഒരു മദാലസ നിര്‍വൃതീബിന്ദുവായ്
ഒഴുകുമെങ്കിലോ ഞാന്‍ നിത്യതൃപ്തനായ്...