ചിത്രം - കാവ്യമേള
പി ഭാസ്കരൻ - ദക്ഷിണാമൂര്‍ത്തി - യേശുദാസ് , പി ലീല
സ്വപ്നങ്ങള്‍....സ്വപ്നങ്ങളേ നിങ്ങള്‍
സ്വര്‍ഗ്ഗകുമാരികളല്ലോ..
നിങ്ങളീ ഭൂമിയിലില്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം..
ദൈവങ്ങളില്ല മനുഷ്യരില്ല പിന്നെ
ജീവിത ചൈതന്യമില്ല...
സൗന്ദര്യസങ്കല്പ ശില്പങ്ങളില്ല
സൗഗന്ധിക പൂക്കളില്ലാ...
ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
ഗന്ധര്‍വ്വ രാജാങ്കണത്തില്‍
ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
ഗന്ധര്‍വ്വ രാജാങ്കണത്തില്‍..
അപ്സരകന്യകള്‍ പെറ്റുവളര്‍ത്തുന്ന
ചിത്രശലഭങ്ങള്‍ നിങ്ങൾ
സ്വര്‍ഗ്ഗത്തില്‍നിന്നും വിരുന്നുവരാരുള്ള
ചിത്രശലഭങ്ങള്‍ നിങ്ങള്‍....
ഞാനറിയാതെന്റെ മാനസജാലക
വാതില്‍തുറക്കുന്നു നിങ്ങള്‍
ശില്പികള്‍തീര്‍ത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങള്‍...
ഏഴല്ലെഴുന്നൂറു വര്‍ണ്ണങ്ങളാലെത്ര
വാര്‍മഴവില്ലുകള്‍ തീര്‍ത്തു..
കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
വര്‍ണ്ണവിതാനങ്ങള്‍ നിങ്ങള്‍....