ചിത്രം- ഓമന
വയലാര്‍ - ദേവരാജന്‍ - യേശുദാസ്
ജമന്തിപ്പൂക്കള്‍...
ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍
എന്റെ പ്രിയതമയുടെ ചൊടിനിറയെ
സുഗന്ധിപ്പൂക്കള്‍.. സുഗന്ധിപ്പൂക്കള്‍.. ജമന്തിപ്പൂക്കള്‍...
മഞ്ഞുമൂടിയ മരതകങ്ങള്‍
ഒ ഓ ഒ ഓ..
ഈ മലമ്പുഴയിലെ മതിലകങ്ങള്‍
ഒ ഓ ഒ ഓ..
ആ മഞ്ഞില്‍ മുങ്ങിവരും പൂക്കാരീ...
ചൂടുമ്പോള്‍ ഉടലോടെ സ്വര്‍ഗത്തിലെത്തുന്ന
ചുവന്നപൂവെന്നെ ചൂടിയ്ക്കൂ...നിന്റെ
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ....
ആ ആ ആ ആ.... ആ ആ ആ ആ
മുത്തുകെട്ടിയ നഖക്ഷതങ്ങള്‍
ഒ ഓ ഒ ഓ..
ഈ മലമ്പുഴയുടെ മാറിടങ്ങള്‍
ഒ ഓ ഒ ഓ..
ആ മുത്തു വാരിവരും പൂക്കാരീ...
ചാര്‍ത്തുമ്പോള്‍ സ്വപ്നങ്ങള്‍ നൃത്തംചവിട്ടുന്ന
ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..നിന്റെ
ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..
ആ ആ ആ ആ.... ആ ആ ആ ആ