ചിത്രം - ഗോളാന്തരവാര്‍ത്ത
ഓ എന്‍ വി - ജോണ്‍സണ്‍ - യേശുദാസ്
ഇനിയൊന്നു പാടൂ ഹൃദയമേ.. എന്‍
പനിമതി മുന്നിലുദിച്ചുവല്ലോ...
ശിശിരനിലാവിന്‍ പുടവചുറ്റി.. എന്‍
ശശിലേഖ കൈവിളക്കേന്തി നില്‍പ്പൂ..
ഇനിയൊന്നു പാടൂ ഹൃദയമേ....
അലസമനോജ്ഞവള്‍ വരുമ്പോള്‍
വെള്ളിക്കൊലുസ്സുകള്‍ പാടുകയായി ..
തങ്കവളകള്‍ ചിരിക്കുകയായി...
പിരികളായ് പിന്നിയ ചുരുള്‍മുടി കാണ്‍കെ എന്‍
അരിമുല്ല പൂക്കുകയായി.. എന്റെ
അരിമുല്ല പൂക്കുകയായി ...
ഒരു വേലിയേറ്റത്തിലെന്‍ ഹൃദയം
വെള്ളിത്തിരകളിലാടുകയായി..
തപ്പും തുടിയുമായ് പാടുകയായി..
പുളകിതയാമിനി മലരങ്കണത്തിലെന്‍
കുയിലുകള്‍ പാടുകയായി..എന്റെ
കുയിലുകള്‍പാടുകയായി..